തൃശൂർ: ടി.എൻ. പ്രതാപൻ എം.പിക്കെതിരെ അപവാദപ്രചരണം നടത്തിയെന്ന കേസിൽ മറുനാടൻ മലയാളി ഓൺലൈൻ യൂട്യൂബ് ചാനൽ ഉടമ ഷാജൻ സ്‌കറിയക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും എം.പി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തൃശൂർ വെസ്റ്റ് പൊലീസ് കേസെടുത്തത്.