വിഴിഞ്ഞം: പാലപ്പൂർ ഹോളിക്രോസ് എൽ.പി സ്കൂളിന് സമീപം കനാൽ പുറമ്പോക്ക് കൈയേറി മതിൽ കെട്ടാൻ ശ്രമിച്ചത് തടഞ്ഞ പഞ്ചായത്ത് അംഗത്തിന് മർദ്ദനമേറ്റു. കല്ലിയൂർ ഗ്രാമ പഞ്ചായത്തംഗം എസ്. ശ്രീജിന്‍ നേരെയാണ്
ആക്രമണമുണ്ടായത്. ഇന്നലെ രാവിലെയോടെയായിരുന്നു സംഭവം.
നാട്ടുകാർ വിവരം അറിയിച്ചതനുസരിച്ചാണ് വാർഡ് മെമ്പറായ ശ്രീജിൻ സ്ഥലത്തെത്തുന്നത്. കൈയേറ്റം ശ്രദ്ധയിൽപ്പെട്ടത്തോടെ പഞ്ചായത്ത് അധികൃതരെയും തിരുവല്ലം പൊലീസിനെയും വിളിച്ചുവരുത്തി നിർമ്മാണജോലികൾ നിറുത്തിവച്ചു. പൊലീസ് മടങ്ങിയതിന് പിന്നാലെയാണ് കൈയേറ്റം നടത്തിയ ആളുടെ നേതൃത്വത്തിൽ ആക്രമണമുണ്ടായത്.
പരിക്കേറ്റ ശ്രീജിനെ ശാന്തിവിള താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുവല്ലം പൊലീസ് കേസെടുത്തു. മർദ്ദനത്തിൽ പ്രതിഷേധിച്ച് സി.പി.എമ്മിന്റെ നേതൃത്വത്തിൽ പാലപ്പൂരിൽ പ്രതിഷേധ പ്രകടനവും യോഗവും സംഘടിപ്പിച്ചു.
ഫോട്ടോ: മർദ്ദനത്തിൽ പരിക്കേറ്റ
പഞ്ചായത്ത് അംഗം എസ്. ശ്രീജിൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |