SignIn
Kerala Kaumudi Online
Sunday, 05 May 2024 6.24 AM IST

മുല്ലപ്പെരിയാർ അണക്കെട്ടിന്റെ നാല് ഷട്ടറുകൾ ഉയർത്തി; പുറത്തേക്ക് ഒഴുക്കുന്നത് സെക്കന്റിൽ 1544 ഘനയടി വെള്ളം

mullaperiyar

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ നാല് ഷട്ടറുകൾ 30 സെന്റീമീറ്റർ വീതം ഉയർത്തി. മുല്ലപ്പെരിയാറിൽ തുറന്നുവിടുന്ന ജലത്തിന്റെ അളവും കൂട്ടിയിട്ടുണ്ട്. സെക്കന്റിൽ 1544 ഘനയടി വെള്ളമാണ് ഇപ്പോൾ പുറത്തേക്ക് ഒഴുക്കുന്നത്.

ജലനിരപ്പ് 141 അടിയിൽ എത്തിയപ്പോഴാണ് മുല്ലപ്പെരിയാറിന്റെ സ്പിൽവേ ഷട്ടറുകൾ തുറന്നത്. 142 അടിയാണ് മുല്ലപ്പെരിയാറിന്റെ പരമാവധി സംഭരണ ശേഷി. അതേസമയം ഇടുക്കി ചെറുതോണി അണക്കെട്ടിന്റെ ഷട്ടർ 40 സെന്റീമീറ്റർ ഉയർത്തി. സെക്കന്റിൽ 40,000 ലിറ്റർ വെള്ളമാണ് ഒഴുക്കിവിടുന്നത്.

ചരിത്രത്തിലാദ്യമായിട്ടാണ് ഒരു വർഷത്തിൽ മൂന്ന് തവണ ഇടുക്കി ഡാമിന്റെ ഷട്ടർ ഉയർത്തുന്നത്. പെരിയാർ തീരത്തും ചെറുതോണിയിലും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. പെരിയാറിൽ പുഴ മുറിച്ചുകടക്കുന്നതും, മീൻ പിടിക്കുന്നതും നിരോധിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MULLAPERIYAR DAM, IDUKKI DAM
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.