SignIn
Kerala Kaumudi Online
Saturday, 27 April 2024 9.52 AM IST

മാദ്ധ്യമപ്രവർത്തകരെ ആക്രമിച്ച സംഭവം, കോൺഗ്രസ് പ്രവർത്തകർക്കെതിരെ നടപടിക്ക് ശുപാർശ

kpcc

കോഴിക്കോട്: മാദ്ധ്യമ പ്രവർത്തകരെ ആക്രമിച്ച സംഭവത്തിൽ കോൺഗ്രസ് പ്രവർത്തകർക്കെതിരെ നടപടിക്ക് ശുപാർശ. ചേവായൂർ ബാങ്ക് പ്രസിഡന്റ് പ്രശാന്ത് കുമാർ, തിരുവച്ചിറ മണ്ഡലം പ്രസിഡന്റ് രാജീവൻ തിരുവച്ചിറ എന്നിവരെ സസ്‌പെൻഡ് ചെയ്യണമെന്നും, മുൻ ഡിസിസി അധ്യക്ഷൻ യു രാജീവൻ പരസ്യമായി ഖേദ പ്രകടനം നടത്തണമെന്നും ഡിസിസി അദ്ധ്യക്ഷൻ കെപിസിസി പ്രസിഡന്റിന് നൽകിയ ശുപാർശയിൽ പറയുന്നു.

കൂടാതെ ഡിസിസി ജനറൽ സെക്രട്ടറി സുരേഷിന് പരസ്യ താക്കീത് നൽകണമെന്നും റിപ്പോർട്ടിലുണ്ട്. നടപടി ശുപാർശ ഡിസിസി പ്രസിഡന്റ് കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരന് കൈമാറും. വനിതാ മാദ്ധ്യമപ്രവർത്തക അടക്കമുള്ളവരെ കൈയേറ്റം ചെയ്ത സംഭവത്തിലാണ് നടപടി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY, CONGRESS, MEDIA PERSON ATTACK, CONGRESS ACTIVISTS
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.