നവാഗതനായ അഭിലാഷ് എസ്. കുമാർ സംവിധാനം ചെയ്യുന്ന ചട്ടമ്പി എന്ന ചിത്രത്തിൽ ശ്രീനാഥ് ഭാസിയും ചെമ്പൻ വിനോദ് ജോസും നായകൻമാരായി എത്തുന്നു. മൈഥിലി അഭിനയരംഗത്തേക്ക് തിരിച്ചുവരവ് നടത്തുന്ന ചിത്രം കൂടിയാണ്. ഗ്രേസ് ആന്റണിയാണ് ചട്ടമ്പിയിലെ നായിക. ഗുരു സോമസുന്ദരമാണ് മറ്റൊരു പ്രധാനതാരം.ഇടുക്കിയിൽ ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിന്റെ രചയിതാവും നിർമ്മാതാവും അഭിലാഷ് എസ്. കുമാറാണ്. 22 ഫീമെയിൽ കോട്ടയം, ടാ തടിയാ, ഗ്യാംസ്റ്റാർ എന്നീ ചിത്രങ്ങളുടെ തിരക്കഥാ രചനയിൽ പങ്കാളിയായിരുന്നു അഭിലാഷ്.