റിയാദ്: ഇന്ന് രാവിലെ ദമാമിലുണ്ടായ വാഹനാപകടത്തിൽ കോഴിക്കോട് സ്വദേശി മരിച്ചു. ഫറോക്ക് കോടമ്പുഴ ചാത്തംപറമ്പ് കുപ്പാമഠത്തിൽ മുഹമ്മദ് കുട്ടിയുടെ മകൻ അബൂബക്കർ സിദ്ധിഖ് (43) ആണ് മരിച്ചത്.
അൽഅഹ്സ ചെക്ക് പോസ്റ്റിന് സമീപത്തായിരുന്നു അപകടം.
കമ്പനിയിലെ ജോലിക്കാരുമായി ജോലി സ്ഥലത്തേക്ക് പോവുകയായിരുന്നു സിദ്ദിഖ്. ഈ സമയം വാഹനത്തിന്റെ പിന്നിൽ മറ്റൊരു വാഹനം ഇടിച്ചതായി സംശയംതോന്നി. ഇക്കാര്യം പരിശോധിക്കാനായി വാഹനം നിറുത്തി പുറത്തേക്കിറങ്ങവെ തൊട്ടടുത്തുള്ള ട്രാക്കിലൂടെ അമിത വേഗത്തിലെത്തിയ മറ്റൊരുവാഹനം ഇടിച്ചുതെറിപ്പിക്കുകായിരുന്നു. തൽക്ഷണം മരണം സംഭവിക്കുകയായിരുന്നു. ഇടിച്ച വാഹനം നിറുത്താതെ പോയി. മേൽ നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം ആരംഭിച്ചു. ഇടിച്ച വാഹനം കണ്ടെത്താനുളള ശ്രമത്തിലാണ് പൊലീസ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |