തിരുവനന്തപുരം: എൻട്രൻസ് കമ്മിഷണർ ഓഫീസ് ഹൗസിംഗ് ബോർഡ് ജംഗ്ഷനിൽ നിന്ന് മാറുന്നു. തമ്പാനൂർ കെ.എസ്.ആർ.ടി.സി ടെർമിനൽ കോംപ്ലക്സിലെ ഏഴാം നിലയിലേക്കാണ് എൻട്രൻസ് കമ്മിഷണറേറ്റ് മാറുന്നത്. ഹൗസിംഗ് ബോർഡിന്റെ കെട്ടിടത്തിൽ രഹസ്യ രേഖകളടക്കം സൂക്ഷിക്കാൻ മതിയായ സ്ഥലസൗകര്യമില്ലെന്ന് എൻട്രൻസ് കമ്മിഷണർ സർക്കാരിനെ അറിയിച്ചിരുന്നു. ഇത് പരിശോധിച്ച ശേഷമാണ് ഓഫീസ് മാറാൻ അനുമതി നൽകി ഉന്നതവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയത്.