കുന്നംകുളം: കല്ലുംപുറത്ത് വീട്ടിൽ നിന്ന് 15 പവനും 10000 രൂപയും മോഷ്ടിച്ചു. കല്ലുംപുറത്ത് അടി മന നാരായണൻ നമ്പൂതിരിയുടെ വീട്ടിൽ ചൊവ്വാഴ്ച രാത്രി ഏഴുമണിയോടെയാണ് മോഷണം നടന്നത്. മനക്കുള്ളിലെ അലമാരയ്ക്കുള്ളിൽ സൂക്ഷിച്ചിരുന്ന സ്വർണവും പണവുമാണ് നഷ്ടമായത്. അലമാരയുടെ ഉള്ളറയിലായിരുന്നു നഷ്ടപ്പെട്ട വസ്തുക്കൾ സൂക്ഷിച്ചിരുന്നത്. സമീപത്ത് തന്നെ അലമാരയുടെ താക്കോലും സൂക്ഷിച്ചിരുന്നു. രാത്രി ഏഴുമണിയോടെ നാരായണൻ നമ്പൂതിരി സമീപത്തെ കുളത്തിൽ കുളിക്കാൻ പോകുന്ന സമയത്ത് മുമ്പിലെ വാതിൽ തുറന്നിട്ടതായി പറയുന്നു. ഈ സമയത്താണ് മോഷ്ടാവ് വീടിനകത്തേക്ക് കയറിയതെന്നാണ് നിഗമനം. രാത്രി പത്ത് മണിയോടെ റൂമിൽ എത്തിയപ്പോഴാണ് അലമാര തുറന്ന് വസ്ത്രങ്ങൾ വാരി വലിച്ചിട്ട നിലയിൽ കണ്ടത്. തുടർന്ന് നടത്തിയ പരിശോധനയിൽ സ്വർണവും പണവും നഷ്ടപ്പെട്ടതായി കണ്ടെത്തി. കുന്നംകുളം പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |