തിരുവനന്തപുരം: ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് രണ്ടാഴ്ചയോളം സ്വകാര്യ ആശുപത്രിയിലായിരുന്ന മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ ഇന്നലെ ആശുപത്രി വിട്ടു. മകൻ വി.എ. അരുൺകുമാറിന്റെ ബാർട്ടൺഹില്ലിലേക്കുള്ള വസതിയിലേക്കാണ് മാറിയത്. ആരോഗ്യനിലയിൽ നല്ല മാറ്റമുണ്ടായതിനെ തുടർന്നാണ് വീട്ടിലേക്ക് മടങ്ങിയത്. കർശന നിയന്ത്രണങ്ങളോടെഇനി വീട്ടിൽ നിരീക്ഷണം തുടർന്നാൽ മതിയെന്നാണ് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നതെന്ന് മകൻ അരുൺകുമാർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |