തിരുവനന്തപുരം: കൊവിഡ് കാലത്തും സമയബന്ധിതമായി പാഠപുസ്തകങ്ങൾ അച്ചടിച്ച് വിതരണം ചെയ്യാനായത് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ മികച്ച നേട്ടമാണെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി എല്ലാകുട്ടികൾക്കും ആവശ്യമായ പാഠപുസ്തകങ്ങൾ എത്തിക്കാൻ കഴിഞ്ഞു. ഇത്തവണയും മൂന്ന് വാല്യങ്ങളായിട്ടാണ് പാഠപുസ്തകങ്ങൾ അച്ചടിച്ചത്. ഒന്നാം വാല്യം 288 ടൈറ്റിലുകളും രണ്ട്, മൂന്ന് വാല്യങ്ങൾ യഥാക്രമം183, 66 ടൈറ്റിലുകളുമാണ് ഉള്ളത്. ഒന്നാം വാല്യം (2.62 കോടി പാഠപുസ്തകങ്ങൾ) കൊവിഡിന്റെ കഠിനമായ സാഹചര്യത്തിനിടയിലും ജൂൺ ആദ്യവാരം തന്നെ വിതരണം പൂർത്തീകരിച്ചിരുന്നു.
2022-23 അദ്ധ്യയന വർഷത്തേക്ക് ആവശ്യമായ പാഠപുസ്തകങ്ങളുടെ അച്ചടി സംബന്ധിച്ച ക്രമീകരണങ്ങൾ പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ അദ്ധ്യക്ഷതയിൽ നടന്ന ഹയർ ലെവൽ മോണിറ്ററിംഗ് കമ്മിറ്റിയുടെ തീരുമാനപ്രകാരം ആരംഭിച്ചിട്ടുണ്ട്. അടുത്ത അദ്ധ്യയന വർഷത്തേക്ക് ആവശ്യമായ ഒന്നാം വാല്യം പാഠപുസ്തകങ്ങളുടെ അച്ചടി കെ.ബി.പി.എസിൽ ആരംഭിച്ചെന്നും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |