SignIn
Kerala Kaumudi Online
Sunday, 29 May 2022 3.49 AM IST

അങ്കണവാടികൾ ലയിക്കും പ്രവർത്തന സമയം കൂടും

anganvadi

കൊച്ചി: സേവനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി, അടുത്തടുത്ത് പ്രവർത്തിക്കുന്ന രണ്ടു മുതൽ മൂന്നു വരെ അങ്കണവാടികളെ സംയോജിപ്പിക്കും. കേന്ദ്ര സർ‌ക്കാരിന്റെ നാഷണൽ ക്രഷ് സ്കീമിന് കീഴിലുള്ള ക്രഷുകളെയും ഇതുമായി സംയോജിപ്പിക്കും. അഞ്ചിൽ താഴെ കുട്ടികളുള്ളവ, അടുത്തടുത്തുള്ളവ, സ്വന്തം കെട്ടിടമില്ലാത്തവ എന്നിവയെയാണ് സംസ്ഥാന വനിതാശിശുവികസന വകുപ്പ് സംയോജിപ്പിക്കുന്നത്.

ഈ അങ്കണവാടികൾ രാവിലെ 7 മുതൽ വൈകിട്ട് 7 വരെ പ്രവർത്തിക്കും. സാമ്പത്തിക ലാഭവും കുട്ടികൾക്ക് കൂടുതൽ പരിഗണനയും ശ്രദ്ധയും സൗകര്യങ്ങളും ഇതിലൂടെ ലഭിക്കുമെന്ന് അധികൃതർ പറഞ്ഞു. കുട്ടികൾക്ക് വിനോദത്തിനും മറ്റും കൂടുതൽ സൗകര്യങ്ങളൊരുക്കും. തദ്ദേശ സ്ഥാപനങ്ങളാണ് സംയോജിപ്പിക്കേണ്ട അങ്കണവാടികളെ തിരഞ്ഞെടുക്കുന്നത്.

3 അങ്കണവാടികൾ

സംയോജിപ്പിക്കുമ്പോൾ

(​ഷി​ഫ്റ്റ്,​ ​സ​മ​യം)
​ഒ​ന്നാം​ ​ഷി​ഫ്റ്റ്-​ ​
രാ​വി​ലെ​ 7​ ​മു​ത​ൽ​ 1​ ​വ​രെ
ര​ണ്ടാം​ ​ഷി​ഫ്റ്റ്-​
9.30​ ​മു​ത​ൽ​ 3.30​ ​വ​രെ
​മൂ​ന്നാം​ ​ഷി​ഫ്റ്റ്-​
​ഉ​ച്ച​യ്ക്ക് 1​ ​മു​ത​ൽ​ 7​ ​വ​രെ

2​ ​അ​ങ്ക​ണ​വാ​ടി​കൾ
സം​യോ​ജി​പ്പി​ക്കു​മ്പോൾ
ഒ​ന്നാം​ ​ഷി​ഫ്റ്റ്-​ ​രാ​വി​ലെ​ 8​ ​മു​ത​ൽ​ 1​ ​വ​രെ.
​ര​ണ്ടാം​ ​ഷി​ഫ്റ്റ്-​ ​ഉ​ച്ച​ക്ക് 1​ ​മു​ത​ൽ​ ​വൈ​കി​ട്ട് 6​ ​വ​രെ.

2​ ​അ​ങ്ക​ണ​വാ​ടി​യും
ഒ​രു​ ​ക്ര​ഷും

ഒ​ന്നാം​ ​ഷി​ഫ്റ്റ്-​ ​രാ​വി​ലെ​ 7​ ​മു​ത​ൽ​ 1​ ​വ​രെ.
​ര​ണ്ടാം​ ​ഷി​ഫ്റ്റ്-​ ​രാ​വി​ലെ​ 9.30​ ​മു​ത​ൽ​ 3.30​ ​വ​രെ.
​മൂ​ന്നാം​ ​ഷി​ഫ്റ്റ്-​ 1​ ​മ​ണി​മു​ത​ൽ​ 7​ ​മ​ണി​വ​രെ.

ക്ലാസ് മുറികൾ

​ ക്രഷ്, അങ്കണവാടി എന്നിവയ്ക്ക് പ്രത്യേക മുറികൾ

​120 മുതൽ 150 ചതുരശ്രയടി സ്ഥലം

​ചുവരുകളിൽ ചിത്രങ്ങൾ

​ഭിന്നശേഷി സൗഹൃദം

​ക്രഷിലെയും അങ്കണവാടിയിലെയും കുട്ടികൾക്ക് പ്രത്യേക ഫീഡിംഗ് സൗകര്യം

​ അമ്മമാർക്ക് മുലയൂട്ടാൻ സ്ഥലം

ഭക്ഷണക്രമം

രാവിലെ 8 -പ്രഭാതഭക്ഷണം,10.30 -ലഘുഭക്ഷണം, ഉച്ചയ്കക്12.30- ഉച്ചഭക്ഷണം, 3ന് -ജനറൽ ഫീഡിംഗ്,

5ന്- സായാഹ്ന ഭക്ഷണം

'അങ്കണവാടികൾ സംയോജിപ്പിക്കുന്നതിനോട് തദ്ദേശ സ്ഥാപനങ്ങൾ താത്പര്യം കാട്ടുന്നില്ല. വിവരം സർക്കാരിനെ അറിയിച്ചിട്ടുണ്ട്. കുട്ടികൾക്ക് മെച്ചപ്പെട്ട സൗകര്യം ഒരുക്കുകയാണ് ലക്ഷ്യം'

-പി. സ്റ്റീഫൻ

സൂപ്രണ്ട്

വനിതാശിശു വികസന വകുപ്പ്

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: ANGANVADI
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.