അമ്പലപ്പുഴ: സമഗ്ര ശിക്ഷാ - കേരളം അദ്ധ്യാപകർക്കുള്ള പരിശീലന പരിപാടിക്ക് തുടക്കമായി. രണ്ടു ദിവസങ്ങളായി നടക്കുന്ന സുരീലി ഹിന്ദി ജില്ലാതല പരിശീലനം എച്ച്.സലാം എം. എൽ .എ ഉദ്ഘാടനം ചെയ്തു. യു. പി, എച്ച് .എസ്, എച്ച്. എസ് .എസുകളിലായി 31പേർക്കാണ് പരിശീലനം ലഭ്യമാക്കുക.ആലപ്പുഴ എസ്.എസ് .കെ യിൽ ചേർന്ന ഉദ്ഘാടന സമ്മേളനത്തിൽ ആർ. പി. രാംലാൽ അദ്ധ്യക്ഷനായി. ജില്ലാ വിദ്യാഭ്യാസ ഓഫീസർ വി.ആർ.ഷൈല, പ്രോഗ്രാം ഓഫീസർമാരായ ഡി.സുധീഷ്, സിന്ധു, ട്രെയിനർമാരായ കെ.ശ്യാംലാൽ, എസ് .ശിവരാമകൃഷ്ണൻ, രാജീവ് പുരുഷോത്തമൻ എന്നിവർ സംസാരിച്ചു. ജില്ലാ പ്രോഗ്രാം കോർഡിനേറ്റർ ഡി.എം.രജനീഷ് സ്വാഗതം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |