SignIn
Kerala Kaumudi Online
Friday, 20 September 2024 4.07 AM IST

യു.എസിൽ ക്രിസ്മസ് പരേഡിലേക്ക് വാഹനം ഇടിച്ചു കയറി 5 മരണം

Increase Font Size Decrease Font Size Print Page
ghfhhgf

വാഷിംഗ്ടൺ: അമേരിക്കയിൽ ക്രിസ്മസ് പരേഡിലേക്ക് എസ്.യു.വി ഇടിച്ചു കയറി 5 പേർ മരിച്ചു. അൻപതിലേറെ പേർക്ക് പരിക്കേറ്റു. വിസ്‌കോസിനിലെ വോകേഷാ നഗരത്തിൽ ഇന്നലെ പ്രാദേശിക സമയം വൈകുന്നേരം 4.30 നായിരുന്നു സംഭവം.പരിക്കേറ്റവരിൽ അധികവും കുട്ടികളാണ്. സംഭവ സ്ഥലത്ത് നിന്നുള്ള ദൃശ്യങ്ങളിൽ ഒരു ചുവന്ന എസ്.യു.വി പരേഡിലേക്ക് പാഞ്ഞുയറുന്നതും നിരവധി പേരെ ഇടിച്ചു തെറിപ്പിച്ച് മുന്നോട്ടു നീങ്ങുന്നതും കാണാം. അപകടത്തിനിടയാക്കിയ എസ്.യു.വിയും ഡ്രൈവറെയും കസ്റ്റഡിയിലെടുത്തതായും സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു. അമിതവേഗത്തിൽ വന്ന വാഹനം ബാരിക്കേഡ് തകർത്ത് ഇടിച്ചുകയറുകയായിരുന്നെന്ന് പൊലീസ് വ്യക്തമാക്കി.അതിവേഗം സഞ്ചരിച്ച കാർ നിറുത്താനായി പൊലീസ് വെടിവച്ചിരുന്നു. വാദ്യ സംഘത്തിന്റെ വേഷം ധരിച്ചവരാണ് വാഹനത്തിലുണ്ടായിരുന്നതെന്ന് പൊലീസ് മേധാവി ഡാൻ തോംസൺ പറഞ്ഞു. ഭീകരാക്രമണ സാദ്ധ്യതയെക്കുറിച്ച് ഇപ്പോൾ പറയാൻ കഴിയില്ലെന്ന് തോംസൺ കൂട്ടിച്ചേർത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.