കോട്ടയം: നികുതിവെട്ടിക്കാൻ മൊബൈൽ ക്ളിനിക്ക് എന്ന നിലയ്ക്ക് രജിസ്റ്റർ ചെയ്ത കാരവൻ എരുമേലിയിലെ സിനിമാ ഷൂട്ടിംഗ് സെറ്റിൽ നിന്ന് മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി. കൊട്ടാരക്കര രജിസ്ട്രേഷനിലുള്ള വാഹനമാണിത്. മോട്ടോർവാഹന വകുപ്പിൽ മൊബൈൽ ക്ളിനിക്കായി രജിസ്റ്റർ ചെയ്ത വാഹനം പിന്നീട് രൂപമാറ്റം വരുത്തി കാരവനായി ഷൂട്ടിംഗ് സെറ്റിൽ ഉപയോഗിക്കുകയായിരുന്നു. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ മോട്ടോർവാഹന വകുപ്പ് എൻഫോഴ്സമെന്റ് ആർ.ടി.ഒ ടോജോ എം. തോമസിന്റെ നിർദേശത്തെ തുടർന്നാണ് ഉദ്യോഗസ്ഥർ സെറ്റിലെത്തി വാഹനം പിടിച്ചെടുത്തത്. പെർമിറ്റ് ലംഘനം, രൂപമാറ്റം വരുത്തൽ, നികുതി വെട്ടിപ്പ് എന്നീ ഇനങ്ങളിൽ പിഴയീടാക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |