SignIn
Kerala Kaumudi Online
Thursday, 19 September 2024 11.20 AM IST

ഇനി ഓൺലൈനായി സിനിമ കാണാനും കൈപൊള്ളും, ആമസോൺ പ്രൈമിന്റെ വരിസംഖ്യ അടുത്ത മാസം മുതൽ കുത്തനെ ഉയർത്തുന്നു, പുത്തൻ നിരക്കുകൾ അറിയാം

Increase Font Size Decrease Font Size Print Page
amazon-prime

ന്യൂഡൽഹി: ആമസോൺ പ്രൈമിന്റെ വരിസംഖ്യ കുത്തനെ ഉയർത്തി. അടുത്ത മാസം 14 മുതലാണ് വരിസംഖ്യയിൽ വർദ്ധനവ് വരുന്നത്. കഴിഞ്ഞ ഒക്ടോബറിൽ തന്നെ വരിസംഖ്യാ വർദ്ധനവിന്റെ സൂചനകൾ ആമസോൺ നൽകിയിരുന്നെങ്കിലും എന്ന് മുതലാണെന്ന് പുതുക്കിയ നിരക്ക് നിലവിൽ വരുന്നതെന്ന് അറിയിച്ചിരുന്നില്ല.

ഒരു വർഷത്തേക്കുള്ള മെമ്പർഷിപ്പ് പ്ളാനിൽ ഒറ്റയടിക്ക് 500 രൂപയുടെ വർദ്ധനവാണ് കമ്പനി വരുത്തിയിരിക്കുന്നത്. നിലവിൽ 999 രൂപയായിരുന്ന പ്ലാനിന് ഡിസംബർ 14 മുതൽ 1499 രൂപ മുടക്കേണ്ടി വരും. മറ്റ് മെമ്പർഷിപ്പ് പ്ളാനുകളുടെ നിരക്കുകളും ആമസോൺ വർദ്ധിപ്പിച്ചിട്ടുണ്ട്. മൂന്ന് മാസത്തേക്കുള്ള പ്ളാനിന് ഇനിമുതൽ 459 രൂപയും ഒരു മാസത്തെ പ്ളാനിന് 179 രൂപയും ഇനി നൽകേണ്ടി വരും. യഥാക്രമം 130 രൂപയുടെയും 50 രൂപയുടെയും വർദ്ധനവാണ് ആമസോൺ ഇവിടെ വരുത്തിയിട്ടുള്ളത്.

അതേസമയം ഡിസംബർ 13 അർദ്ധരാത്രി വരെ നിലവിലെ നിരക്കിൽ മെമ്പർഷിപ്പ് പ്ളാനുകൾ പുതുക്കാനുള്ള അവസരം ആമസോൺ ഉപഭോക്താക്കൾക്ക് നൽകുന്നുണ്ട്. എന്നാൽ ഒരുതവണ ഇത്തരത്തിൽ പുതുക്കിയ മെമ്പർഷിപ്പ് രണ്ടാമത് പുതുക്കുമ്പോൾ പുതിയ നിരക്ക് അടക്കേണ്ടി വരും. ഡിസംബർ 13 വരെയുള്ള കാലയളവിൽ പുതുതായി പ്രൈം മെമ്പർഷിപ്പ് എടുക്കുന്നവർക്കും 999 രൂപയ്ക്ക് പുതിയ പ്രൈം അക്കൗണ്ട് എടുക്കാൻ സാധിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: AMAZON PRIME, MEMBERSHIP PLAN, GADGETS, NEW PLANS
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.