ചെങ്ങന്നൂർ: പദ്മശ്രീ ഗുരു ചെങ്ങന്നൂർ രാമൻപിള്ളയുടെ സ്മരണാർത്ഥം ചെങ്ങന്നൂർ കഥകളി ആസ്വാദനക്കളരി ഏർപ്പെടുത്തിയ പ്രഥമ ഗുരു ചെങ്ങന്നൂർ സ്മാരക കഥകളി പുരസ്കാരം പ്രശസ്ത മേളവിദഗ്ദ്ധൻ ആയാങ്കുടി കുട്ടപ്പമാരാർക്ക് നൽകും. 25000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പുരസ്കാരം നൽകും. ഗുരു ചെങ്ങന്നൂരിന്റെ 41ാം ചരമ വാർഷികദിനമായ 28ന് വൈകിട്ട് 4ന് ചെങ്ങന്നൂർ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന ചടങ്ങിൽ കഥകളി ആസ്വാദനക്കളരി പ്രസിഡന്റ് ഉണ്ണിക്കൃഷ്ണപിള്ള അദ്ധ്യക്ഷത വഹിക്കും. ചലച്ചിത്ര സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ, ആർ. രാമചന്ദ്രൻ നായർ എന്നിവർ പങ്കെടുക്കുമെന്ന് ആസ്വാദനക്കളരി ഭാരവാഹികൾ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |