SignIn
Kerala Kaumudi Online
Friday, 26 April 2024 9.11 PM IST

വസ്ത്രം അലക്കിയത് ശരിയായില്ല; ഒമ്പത് വയസുകാരിയുടെ ദേഹത്ത് തിളച്ചവെള്ളം ഒഴിച്ച് ബന്ധുവിന്റെ ശിക്ഷ

child

മുംബയ്: വസ്ത്രങ്ങൾ ശരിയായി അലക്കിയില്ലെന്ന് ആരോപിച്ച് ഒമ്പതു വയസുകാരിയുടെ ദേഹത്ത് അടുത്ത ബന്ധു തിളച്ചവെള്ളം ഒഴിച്ച് പൊള്ളിച്ചു. കുട്ടിയുടെ ശരീരത്തിൽ പൊള്ളലേറ്റ പാടുകൾ കണ്ട് അയൽവാസികൾ പൊലീസിൽ അറിയിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.

അമ്മായിയുടെ വസ്ത്രങ്ങൾ നന്നായി അലക്കിയില്ലെന്ന് ആരോപിച്ചാണ് ദേഹത്ത് ചൂടുവെള്ളം ഒഴിച്ചതെന്ന് പെൺകുട്ടി മൊഴി നൽകി. കഴുത്തിലും നെഞ്ചിലും വലതു തോളിലും ചെവിയിലും പൊള്ളലേറ്റ കുട്ടി ചികിത്സയിലാണ്.

ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരം ബന്ധു സഫിയ ഷെയ്ഖിന് (30) എതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. പെൺകുട്ടിയുടെ അമ്മയ്‌ക്ക് മാനസിക അസ്വാസ്ഥ്യമുള്ളതിനാലാണ് അമ്മായിയുടെ വീട്ടിലേക്ക് മാറ്റിയത്. ആശുപത്രിയിൽ നിന്നും ഡിസ്ചാർജാകുമ്പോൾ പെൺകുട്ടിയുടെ മേൽനോട്ട ചുമതല മൂത്ത ജ്യേഷ്‌ഠനായിരിക്കുമമെന്നും പൊലീസ് പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY, CASE, CRIME, HOT WATER, GIRL CHILD, POLICE, MUMBAI
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.