SignIn
Kerala Kaumudi Online
Thursday, 19 September 2024 1.50 AM IST

മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് 3000 രൂപ ധനസഹായം

Increase Font Size Decrease Font Size Print Page

economic-aid

തിരുവനന്തപുരം: പ്രകൃതി ക്ഷോഭത്തിൽ തൊഴിൽ നഷ്ടമായ മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് അടിയന്തര ധനസഹായമായി മൂവായിരം രൂപ വീതം അനുവദിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.

ഉൾനാടൻ, കടൽത്തീര, അനുബന്ധ തൊഴിലാളികളിൽ നിന്നായി 1,59,481 കുടുംബങ്ങൾക്ക് സഹായം ലഭിക്കും. ഒക്ടോബർ, നവംബർ മാസങ്ങളിൽ കനത്ത മഴയെ തുടർന്ന് കടലിൽ പോകുന്നത് ദുരന്തനിവാരണ അതോറിറ്റി വിലക്കിയതിനാൽ ഇവർക്ക് 26 ദിവസം തൊഴിൽ നഷ്ടമായിരുന്നു. ഇത് കൂടി കണക്കിലെടുത്താണ് ധനസഹായം. ഇതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് 47.84 കോടി രൂപ നീക്കിവയ്ക്കും. നേരത്തേ ഇവർക്ക് 1200 രൂപ ധനസഹായം നൽകിയിരുന്നു. കൊവിഡ് മൂലമുണ്ടായ വരുമാനനഷ്ടം കൂടി കണക്കിലെടുത്താണ് തുടർന്നും ധനസഹായം

നൽകുന്നതെന്ന് മന്ത്രിമാരായ കെ.എൻ. ബാലഗോപാലും സജി ചെറിയാനും അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: ECONOMIC AID
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.