കാലടി: നീലീശ്വരത്തുള്ള വീട്ടിൽ അതിക്രമിച്ച് കയറി ഗൃഹനാഥനെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തുകയും മർദ്ദിക്കുകയും ചെയ്ത കേസിൽ ഒരാൾ അറസ്റ്റിൽ. നീലീശ്വരം താനിക്കാപ്പറമ്പിൽ അമലിനെയാണ് (24) കാലടി പൊലീസ് അറസ്റ്റുചെയ്തത്. വ്യക്തിവിരോധമാണ് കാരണം. കാലടി ഇൻസ്പെക്ടർ ബി. സന്തോഷ്, എസ്.ഐമാരായ കെ.കെ. ഷബാബ്, ടി.ബി. വിപിൻ, എ.എസ്.ഐ അബ്ദുൾ സത്താർ, എസ്.സി.പി.ഒ അനിൽകുമാർ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |