തെന്നിന്ത്യൻ താരം സായ് പല്ലവിയുടെ സഹോദരി പൂജ കണ്ണൻ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിക്കുന്ന ചിത്തിരം സെവ്വാനം എന്ന ചിത്രത്തിലൂടെ പത്തുവർഷത്തെ ഇടവേളക്കുശേഷം റിമ കല്ലിംഗൽ തമിഴിൽ. കെ.വി. ആനന്ദ് സംവിധാനം ചെയ് ത് ജീവ, കാർത്തിക നായർ, പിയ ബാജ്പെയ് ചിത്രമായ കോയിൽ അതിഥി വേഷം അവതരിപ്പിച്ചാണ് തമിഴിൽ റിമ തുടക്കം കുറിക്കുന്നത്. 2011 ൽ യുവൻ യുവതിയിൽ ഭരതിന്റെ നായികയായി റിമ അഭിനയിച്ചിരുന്നു. ആഷിഖ് അബു സംവിധാനം ചെയ്യുന്ന നീലവെളിച്ചമാണ് മലയാളത്തിൽ റിമയുടെ പുതിയ ചിത്രം. സ്റ്റണ്ട് സിൽവ സംവിധാനം ചെയ്യുന്ന ചിത്തിര സെവ്വാനത്തിൽ സമുദ്രക്കനിയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സംവിധായകൻ എ.എൽ. വിജയ്യുടെ തിങ്ക് ബിഗ് സ്റ്റുഡിയോ ആണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ കഥയും വിജയ്യുടേതാണ്. എ.എൽ. വിജയ്യുടെ അസിസ്റ്റന്റായി പ്രവർത്തിച്ച പൂജ കാറ എന്ന ഹ്രസ്വചിത്രത്തിൽ പ്രധാന വേഷം അവതരിപ്പിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |