SignIn
Kerala Kaumudi Online
Thursday, 19 September 2024 6.26 AM IST

കോൺഗ്രസ് നേതാക്കളുടെ സമരത്തിന് ഐക്യദാർഢ്യമർപ്പിച്ച് കെ.പി.സി.സി ശില്പശാല

Increase Font Size Decrease Font Size Print Page

kpcc

തിരുവനന്തപുരം: ആലുവയിൽ നിയമവിദ്യാർത്ഥിനിയെ ആത്മഹത്യയിലേക്ക് തള്ളിവിട്ട സർക്കിൾ ഇൻസ്‌പെക്ടറെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്യണമെന്നാവശ്യപ്പെട്ട് സത്യാഗ്രഹം നടത്തിയ ബെന്നി ബെഹനാൻ എം.പി, അൻവർ സാദത്ത് എം.എൽ.എ, റോജി എം ജോൺ എം.എൽ.എയുമടക്കമുള്ള കോൺഗ്രസ് നേതാക്കൾക്കും പ്രവർത്തകർക്കും ഐക്യദാർഢ്യമർപ്പിച്ച് കെ.പി.സി.സി നേതൃക്യാമ്പ് പ്രമേയം പാസാക്കി. ജനകീയ സമരങ്ങളുടെ മേൽ ക്രൂരമായ പൊലീസ് മുറ പ്രയോഗിക്കുന്ന പിണറായി സർക്കാരിന്റെ നടപടി അപലപനീയമാണെന്ന് പ്രമേയം പറഞ്ഞു. കെ.പി.സി.സി ജനറൽ സെക്രട്ടറി അബ്ദുൾ മുത്തലിബ് പ്രമേയം അവതരിപ്പിച്ചു. കെ.പി.സി.സി ഭാരവാഹികൾക്കും നിർവാഹക സമിതി അംഗങ്ങൾക്കുമായി നെയ്യാർഡാം രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഡെവലപ്‌മെന്റ് സ്റ്റഡീസിലാണ് ദ്വിദിന ശിൽപ്പശാല സംഘടിപ്പിച്ചത്.

സമാപന സമ്മേളനം കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പി ഉദ്ഘാടനം ചെയ്തു. പ്രാദേശികതലത്തിൽ കോൺഗ്രസിനെ ശക്തിപ്പെടുത്തുന്ന പ്രവർത്തനങ്ങൾക്ക് രൂപം നൽകുന്നതുമായി ബന്ധപ്പെട്ട് വിശദമായ ചർച്ച നടന്നു. സി.യു.സികളുടെ പ്രവർത്തനം വിലയിരുത്തി. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റുമാരായ കൊടിക്കുന്നിൽ സുരേഷ് എം.പി, ടി.സിദ്ദിഖ് എം.എൽ.എ തുടങ്ങിയവർ

സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: KPCC
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.