കൊല്ലം: പലിശപ്പണം പിരിക്കാനെത്തിയപ്പോൾ യുവതിയെ വീട്ടിൽ കയറി അക്രമിച്ച യുവാവ് പിടിയിൽ. കണ്ണനല്ലൂർ കളളിക്കാട് തൊടിയിൽ പുത്തൻ വീട്ടിൽ മുഹമ്മദ് റാഫിയാണ് (38) പിടിയിലായത്.
ഇയാളുടെ സുഹൃത്ത് അമിത പലിശ വാങ്ങി യുവതിക്ക് പണം കടം നൽകിയിരുന്നു. തവണ മുടങ്ങിയതിനെ തുടർന്ന് പണം പിരിക്കാൻ എത്തിയ ഇരുവരും യുവതിയുമായി വാക്ക് തർക്കത്തിലാകുകയും യുവതിയെ ദേഹോപദ്റവം ഏൽപ്പിക്കുകയും ചെയ്തു. തടസം പിടിക്കാനെത്തിയ പതിമൂന്നുകാരിയായ മകളെ ഇവർ ദേഹോപദ്റവം ഏൽപ്പിക്കുകയും കുട്ടിയുടെ മുന്നിൽ വച്ച് യുവതിയോട് അപമര്യാദയായി
പെരുമാറുകയും ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |