ആലപ്പുഴ: നഗരത്തിൽ സ്ഥിരം ശല്യക്കാരായ തെരുവുനായ്ക്കളെ പിടികൂടാൻ ടെണ്ടർ ക്ഷണിക്കാൻ കളക്ടറേറ്റിൽ ചേർന്ന് പ്രത്യേക യോഗത്തിൽ ധാരണയായി. ജന്തുക്ഷേമ ബോർഡ് നിഷ്കർഷിക്കുന്ന യോഗ്യതകളുള്ള സംഘടനകൾക്ക് ടെണ്ടർ നൽകും. ഇവർ പിടിക്കുന്ന നായ്ക്കളെ പാർപ്പിക്കാൻ മൃഗസംരക്ഷണ വകുപ്പ് ഷെൽട്ടർ സംവിധാനം ഒരുക്കും. പേ വിഷബാധ സംശയിക്കുന്ന നായ്ക്കളെ കാലതാമസം കൂടാതെ പിടികൂടും. കുടുംബശ്രീയുടെയോ, പരിചയ സമ്പന്നരായ നായ പിടുത്തക്കാരുടെയോ സഹായത്തോടെ പിടിക്കുന്ന ഇത്തരം നായ്ക്കളെ കണിച്ചുകുളങ്ങരയിലെ കേന്ദ്രത്തിലേക്ക് മാറ്റും. ഇതിനുള്ള ചെലവ് നഗരസഭ വഹിക്കാനും യോഗത്തിൽ തീരുമാനമായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |