ബീജിംഗ്: ഇന്റർപോളിന്റെ ഏഷ്യൻ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് ചൈനീസ് ഉദ്യോഗസ്ഥനായ ഹു ബിൻചൻ തിരഞ്ഞെടുക്കപ്പെട്ടു. ചൈനയിൽ നടക്കുന്ന കടുത്ത മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ മനുഷ്യാവകാശ സംഘടനകളും ആസ്ട്രേലിയൻ എം.പിമാരും പ്രതിഷേധമുയർത്തിയതിന് പിന്നാലെയാണിത്. മൂന്ന് വർഷത്തേയ്ക്കാണ് ചൈനീസ് മന്ത്രിസഭയിലെ പൊതു സുരക്ഷാ വിഭാഗത്തിൽ ജോലി ചെയ്യുന്ന ഹുവിനെ നിയമിച്ചിരിക്കുന്നത്. മനുഷ്യാവകാശ പ്രവർത്തകർക്കെതിരെ റെഡ് നോട്ടീസ് പുറപ്പെടുവിപ്പിക്കാൻ പുതിയ നിയമനം ചൈന ആയുധമാക്കിയേക്കാമെന്ന് ഇന്റർപോളിനയച്ച കത്തിൽ ആസ്ട്രേലിയൻ എം.പിമാർ കുറിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |