ബംഗളൂരു: നഗരത്തിന് സമീപം വിവിധ സ്ഥലങ്ങളിൽ ഉഗ്ര സ്ഫോടനത്തിന് സമാനമായ ശബ്ദം കേട്ടെന്ന് റിപ്പോർട്ടുകൾ. വെളളിയാഴ്ച രാവിലെ 11.50നും ഉച്ചയ്ക്ക് 12.15നുമിടയിലാണ് സംഭവം. ശബ്ദത്തിന്റെ ഉറവിടം അധികൃതർക്ക് കണ്ടെത്താനായിട്ടില്ല. ബംഗളൂരുവിലെ ബിഡദി അടക്കം സ്ഥലത്തിനടുത്താണ് ശബ്ദം കേട്ടതെന്നാണ് റിപ്പോർട്ടുകൾ. നിരവധി ക്വാറികളുളള മേഖലയാണിവിടം. എന്നാൽ സമീപത്തൊന്നും സ്ഫോടനം ഉണ്ടായിട്ടില്ലെന്നും സ്ഥലത്തെ പൊലീസ് അറിയിച്ചു. സ്ഫോടനത്തിന് സമാനമായ ശബ്ദമൊന്നും തങ്ങളുടെ ഉപകരണങ്ങളിൽ രേഖപ്പെടുത്തിയില്ലെന്ന് കർണാടക സംസ്ഥാന പ്രകൃതി ദുരന്ത നിരീക്ഷണകേന്ദ്രവും പറഞ്ഞു.
ഹെമ്മിഗെപുര, കെങ്കേരി, ജ്ഞാനഭാരതി, രാജേശ്വരി നഗർ, കഗ്ഗലിപുര എന്നിവിടങ്ങളിലുളളവർ ദുരൂഹമായ ശബ്ദം കേട്ടതായി റിപ്പോർട്ട് ചെയ്തെന്ന് ദുരന്ത നിരീക്ഷണകേന്ദ്രം അറിയിച്ചു. ഈവർഷം ആദ്യവും ഇത്തരത്തിൽ ബംഗളൂരുവിലെ വിവിധയിടങ്ങളിൽ ഇത്തരത്തിൽ ഉഗ്ര ശബ്ദം കേട്ടതായി റിപ്പോർട്ടുകളുണ്ടായിരുന്നു. അന്ന് യുദ്ധവിമാനങ്ങളിലെ സോണിക് ബൂം ആണെന്ന നിഗമനത്തിലാണ് എത്തിയത്. ജൂലായ് മാസത്തിലായിരുന്നു സംഭവം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |