ന്യൂഡൽഹി: എയർസെൽ-മാക്‌സിസ് കേസിൽ ഡിസംബർ 20ന് നേരിട്ട് ഹാജരാകാൻ പ്രത്യേക കോടതി മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാംഗവുമായ പി.ചിദംബരത്തിനും മകനും എം.പിയുമായ കാർത്തി ചിദംബരത്തിനും സമൻസ് അയച്ചു. കേസിൽ സി.ബി.ഐയും എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റും കുറ്റപത്രം സമർപ്പിച്ചിരുന്നു.