കോഴിക്കോട്: വടകര റസ്റ്റ്ഹൗസ് പരിസരത്ത് നിന്ന് മദ്യക്കുപ്പി കണ്ടെത്തിയതായി പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. റസ്റ്റ്ഹൗസിലെ നവീകരണ പ്രവർത്തനങ്ങൾ പരിശോധിക്കാനെത്തിയപ്പോൾ മദ്യക്കുപ്പി കണ്ടെത്തിയെന്നും ഉത്തരവാദിയായ ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കാൻ പൊതുമരാമത്ത് കെട്ടിട വിഭാഗം ചീഫ് എൻജിനിയറോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പോസ്റ്റിൽ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |