തിരുവനന്തപുരം: വിദ്യാർത്ഥികൾക്ക് ഉച്ചഭക്ഷണം നൽകുന്നതിനുള്ള ഫണ്ട് വർദ്ധിപ്പിക്കുകയും ഇതുമായി ബന്ധപ്പെട്ട് ഹെഡ്മാസ്റ്റർമാർ ഉൾപ്പെടെ നേരിടുന്ന പ്രശ്നങ്ങൾക്ക് ശാശ്വതമായ പരിഹാരം കാണണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സർക്കാരിനോടാവശ്യപ്പെട്ടു.
ഉച്ചഭക്ഷണ പ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെ.പി.എസ്.ടി.എ) തിരുവനന്തപുരത്ത് ഡി.ജി.ഇ ഓഫീസിന് മുന്നിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.പി.എസ്.ടി.എ സംസ്ഥാന പ്രസിഡന്റ് എം.സലാഹുദീൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സി.പ്രദീപ്, ടി .ശരത്ചന്ദ്രപ്രസാദ്, എ.എച്ച്.എസ്.ടി.എ സംസ്ഥാന പ്രസിഡന്റ് അരുൺകുമാർ, കെ.പി.എസ്.ടി.എ അസോസിയേറ്റ് ജനറൽ സെക്രട്ടറി കെ.അബ്ദുൾ മജീദ് തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |