SignIn
Kerala Kaumudi Online
Friday, 20 September 2024 8.28 PM IST

തിയേറ്ററുകൾ പൂരപ്പറമ്പാക്കാൻ പെപ്പെയും സംഘവും,​ അജഗജാന്തരം ട്രെയിലർ പുറത്തുവിട്ടു

Increase Font Size Decrease Font Size Print Page
kk

സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ എന്ന ചിത്രത്തിന് ശേഷം ടിനു പാപ്പച്ചനും ആന്റണി വര്‍ഗീസും ഒരുമിക്കുന്ന അജഗജാന്തരം എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ടു. ഉത്സവവും പൂരവുമായി ബന്ധപ്പെട്ടുള്ള സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ട്രെയിലർ ഒരുക്കിയിരിക്കുന്നത്. പൃഥ്വിരാജ്, ജയസൂര്യ, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, ടൊവിനോ തോമസ്, വിജയ് സേതുപതി, കാർത്തിക്ക് സുബ്ബരാജ് തുടങ്ങിയവർ ട്രെയ്‌ലർ പങ്കുവെച്ചിട്ടുണ്ട്. ഡിസംബര്‍ 23നാകും ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്യുക.

ആന്റണി വര്‍ഗീസിന്റെ കരിയറിലെ ഏറ്റവും മുതല്‍ മുടക്കുള്ള ചിത്രം കൂടിയാണിത്. .അര്‍ജുന്‍ അശോകന്‍, ചെമ്പന്‍ വിനോദ് ജോസ്, ജാഫര്‍ ഇടുക്കി, രാജേഷ് ശര്‍മ, സുധി കോപ്പ, വിനീത് വിശ്വം, ലുക്‌മാന്‍, ശ്രീരഞ്ജിനി തുടങ്ങിയ വൻ താരനിര ചിത്രത്തില്‍ എത്തുന്നുണ്ട്. സില്‍വര്‍ ബേ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എമ്മാനുവല്‍ ജോസഫും അജിത് തലാപ്പിള്ളിയും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത് കിച്ചു ടെല്ലസ്, വിനീത് വിശ്വം എന്നിവർ ചേർന്നാണ് .

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: AJAGAJANTHARAM, ANTONY VARGHESE, AJAGAJANTHARAM TRAILER, TINU PAPPACHAN
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.