നൂറിലധികം കുപ്പികളിലായി 45 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യം
അമ്പലപ്പുഴ: വീടുകളിൽ അനധികൃത മദ്യവില്പന നടത്തിവന്നിരുന്ന രണ്ടുപേരെ അമ്പലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തു. പുറക്കാട് പഞ്ചായത്ത് നാലാം വാർഡിൽ കരൂർ മുറിയിൽ തിരുവോണം വീട്ടിൽ വിനോദ് (44), പുറക്കാട് പഞ്ചായത്ത് രണ്ടാം വാർഡിൽ പിള്ളവീട്ടു മഠത്തിൽ അനിൽ കുമാർ (52) എന്നിവരെയാണ് അമ്പലപ്പുഴ സി.ഐ എസ്.ദ്വിജേഷിന്റെ നേതൃത്വത്തിൽ പിടികൂടിയത്. പ്രതികളുടെ പക്കൽ നിന്ന് നൂറിലധികം കുപ്പികളിലായി 45 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യം കണ്ടെത്തി. അവധി ദിവസങ്ങളിലും മറ്റും കൂടുതൽ വിലയ്ക്ക് വിൽക്കുന്നതിനായാണ് പ്രതികൾ മദ്യം വീട്ടിൽ സൂക്ഷിച്ചിരുന്നത്. മാഹിയിൽ നിന്നും, മംഗലാപുരത്തു നിന്നും ആണ് മദ്യം എത്തിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |