ലണ്ടൻ: ഇംഗ്ലീഷ് പ്രിമിയർ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ ലിവർപൂൾ മറുപടിയില്ലാത്ത 4 ഗോളുകൾക്ക് സതാംപ്ടണെ കീഴടക്കി. ഡോഗോ ജോട്ട ഇരട്ട ഗോളുമായി തിളങ്ങിയ മത്സരത്തിൽ തിയാഗോ അൽകാൻട്ര, വിർജിൽ വാൻഡിക്ക് എന്നിവർ ലിവറിനായി ഓരോ ഗോൾ വീതം നേടി. സ്വന്തം തട്ടകമായ ആൻഫീൽഡിൽ നടന്ന മത്സരത്തിലെ ജയത്തോടെ ഒന്നാം സ്ഥാനത്തുള്ള ചെൽസിയുമായുള്ള പോയിന്റകലം ഒന്നായി കുറയ്ക്കാനും ലിവറിനായി. ചെൽസിക്ക് 29ഉം ലിവർപൂളിന് 28 പോയിന്റുമാണ് ഉള്ളത്. ആഴ്സനൽ സ്വന്തം തട്ടകത്തിൽ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്കാണ് ന്യൂകാസിലിനെ തകർത്തത്.ബുകായോ സാക്ക,ഗബ്രിയേൽ മാർട്ടിനെല്ലി എന്നിവരാണ് ആഴ്സനലിനായി ലക്ഷ്യം കണ്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |