മമ്മൂട്ടി - ലിജോ പെല്ലിശേരി ചിത്രം മലയാളത്തിലും തമിഴിലും
മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്യുന്ന നൻപകൽ നേരത്ത് മയക്കം എന്ന ചിത്രത്തിൽ തമിഴ് നടി രമ്യ പാണ്ഡ്യനും . രമ്യയുടെ ആദ്യ മലയാള ചിത്രമാണിത്. തമിഴിലെ പ്രശസ്ത സംവിധായകൻ ദുരൈ പാണ്ഡ്യന്റെ മകളായ രമ്യ പാണ്ഡ്യൻ ജോക്കർ, ആൻ ദേവതൈ എന്നീ ചിത്രങ്ങളിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. തമിഴ് ബിഗ് ബോസ് ഫോർ റിയാലിറ്റി ഷോയിൽ മത്സരാർത്ഥിയായിരുന്നു രമ്യ. മുകിലൻ എന്ന വെബ് സീരിസിലും അഭിനയിച്ചിട്ടുണ്ട്.
നടനും സംവിധായകനും നിർമ്മാതാവുമായ അരുൺ പാണ്ഡ്യൻ അമ്മാവനാണ്.മമ്മൂട്ടി കമ്പനിയുടെ ആദ്യ നിർമ്മാണ സംരംഭമായ നൻപകൽ നേരത്ത് മയക്കം മലയാളത്തിലും തമിഴിലുമായാണ് ഒരുങ്ങുന്നത്. ലിജോയും നിർമ്മാണ പങ്കാളിയാണ്. നർമ്മത്തിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ അശോകനാണ് മറ്റൊരു താരം.ലിജോയുടെ കഥയ്ക്ക് എസ്. ഹരീഷ് തിരക്കഥ ഒരുക്കുന്നു.തേനി ഈശ്വറാണ് ഛായാഗ്രഹണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |