കൊല്ലം: സ്ത്രീധനം ആവശ്യപ്പെട്ട് ഭാര്യയെ നിരന്തരം ഉപദ്രവിക്കുകയും കഴിഞ്ഞ ദിവസം മൂക്കിൽ ഇടിച്ച് ഗുരുതര പരിക്കേൽപ്പിക്കുകയും ചെയ്തയാൾ അറസ്റ്റിൽ. തൃക്കടവൂർ കൂരീപ്പുഴ കൊച്ചാലുംമൂടിന് സമീപം കുന്നുവിള തെക്കതിൽ വീട്ടിൽ രതീഷിനെയാണ് (41) ഭാര്യയുടെ പരാതിയെത്തുടർന്ന് കിളികൊല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തത്. സ്ത്രീധനം കുറഞ്ഞുപോയി എന്ന പേരിലാണ് ഭാര്യ രഞ്ജിനിയെ ഇയാൾ നിരന്തരം ഉപദ്രവിച്ചത്. ഉപദ്രവം സഹിക്കവയ്യാതെ കുരീപ്പുഴയിൽ നിന്നു മാതാപിതാക്കൾക്കൊപ്പം മങ്ങാട് ചാത്തിനാംകുളത്തേക്ക് മാറി താമസിക്കുന്നതിനിടെയാണ് കഴിഞ്ഞദിവസം മൂക്കിന് പരിക്കേൽപ്പിച്ചത്. കിളികൊല്ലൂർ ഇൻസ്പെക്ടർ കെ. വിനോദിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ വി.എസ്. ശ്രീനാഥ്, താഹകോയ, എ.എസ്. ഐമാരായ പ്രകാശ് ചന്ദ്രൻ, ഡെൽഫിൻ ബോണിഫസ്, എസ്.സി.പി.ഒ ഷിഹാബുദ്ദീൻ എന്നിവർ കുരീപ്പുഴയിലെ വീട്ടിലെത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |