പാലക്കാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിൽ സി പി എം പ്ലായംപള്ളം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ. തേനാരി പ്ലായംപള്ളം സ്വദേശി എം സുനിലാണ്(25) അറസ്റ്റിലായത്. സ്കൂൾ വിദ്യാർത്ഥിനിയുടെ പരാതിയിലാണ് നടപടി.
സുനിലിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയെന്ന് സി പി എം എലപ്പുള്ളി ഈസ്റ്റ് ലോക്കൽ കമ്മിറ്റി അറിയിച്ചു. പ്രതിയെ റിമാന്റ് ചെയ്തു. തുടരന്വേഷണത്തിനായി കേസ് ചിറ്റൂർ സ്റ്റേഷനിലേക്കു കൈമാറിയിട്ടുണ്ടെന്ന് കസബ ഇൻസ്പെക്ടർ എൻ എസ് രാജീവ് അറിയിച്ചു.
പെണ്‍കുട്ടിയെ വശീകരിച്ച് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് കേസ്. ഒരാഴ്ച മുൻപാണ് പീഡനം നടന്നതെന്നാണ് പരാതിയില്‍ പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |