SignIn
Kerala Kaumudi Online
Saturday, 27 April 2024 8.27 AM IST

സ്കൂട്ടറിൽ സെക്‌സ്, നാണക്കേട് കാരണം വാഹനമുപേക്ഷിച്ച് യുവതി; സംഭവം ചർച്ചയാക്കി സോഷ്യൽമീഡിയ

scooter

ന്യൂഡൽഹി: ഡൽഹിയിൽ പലരും പുതിയ വാഹനങ്ങളെടുക്കാൻ മടിക്കുകയാണ്. വാഹന രജിസ്ട്രേഷൻ സീരീസ് EX എന്ന അക്ഷരങ്ങൾ ആയതോടെയാണ് പ്രശ്‌നം തുടങ്ങിയത്. കഴിഞ്ഞ ദിവസം ഡൽഹിയിൽ രജിസ്റ്റർ ചെയ്ത വാഹനത്തിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടതോടെയാണ് അതിന്റെ പിന്നിലെ കാരണവും ചർച്ചയായത്. DL 3SEX എന്ന രീതിയിലാണ് വാഹനത്തിന്റെ രജിസ്ട്രേഷൻ. ആ നമ്പർ കണ്ട് യുവതി വാഹനമുപേക്ഷിച്ചതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. വാർത്ത പുറത്തുവന്നതോടെ ഈ നമ്പർ ബോർഡും വച്ച് പുറത്തിറങ്ങുന്നത് നാണക്കേടാണെന്നാണ് പലരും പറയുന്നത്. അതേസമയം സ്കൂട്ടറിന്റെ രജിസ്ട്രേഷനിൽ മാത്രമാണ് ഈ പ്രശ്‌നമുള്ളത്. മറ്റു വാഹനങ്ങൾക്ക് ഈ പ്രശ്‌നമില്ല.

സ്റ്റേറ്റിന്റെ കോ‌ഡ്, ജില്ലയുടെ നമ്പർ, ഏത് വാഹനമാണെന്നതിന്റെ സൂചന, ലേറ്റസ്റ്റ് സീരീസ്, നമ്പർ എന്നിങ്ങനെയാണ് രജിസ്ട്രേഷൻ പ്ലേറ്റിൽ പ്രധാനമായും നൽകുന്നത്. സ്കൂട്ടർ രജിസ്റ്റർ ചെയ്യുമ്പോൾ വാഹനത്തിന്റെ കോഡായി നൽകുന്ന എസ് വരുന്നതോടെയാണ് SEX എന്ന പേരിൽ രജിസ്ട്രേഷൻ പൂർത്തിയാകുന്നത്. അതുകൊണ്ടു തന്നെ സ്ത്രീകൾ സ്കൂട്ടർ എടുക്കാൻ മടിക്കുന്നതായിട്ടാണ് ഡൽഹിയിലെ വാഹനഷോറൂമുകളിൽ നിന്നും ലഭിക്കുന്ന വിവരം. ഇത് സ്കൂട്ടർ രജിസ്ട്രേഷനു മാത്രമുള്ള പ്രശ്‌നമായതിനാൽ അധികൃതരുടെ ഭാഗത്ത് നിന്നും മറ്റു നടപടികളുണ്ടാകാൻ വഴിയില്ല.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SHE, SCOOTER, SEX, DELHI
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.