" സച്ചിയുടെ പേരിൽ അവാർഡ് സ്വീകരിച്ചത് അഭിമാനകരമാണെങ്കിലും മുഖ്യമന്ത്രിയിൽ നിന്ന് അവാർഡ് വാങ്ങിയ നേരത്ത് ഞാൻ വല്ലാതെ സങ്കടപ്പെട്ട് വിതുമ്പി പോയി."പ്രശസ്ത സംവിധായകൻ സച്ചിയുടെ ഭാര്യ സിജി പറയുന്നു.
" അയ്യപ്പനും കോശിയും കണ്ടപ്പോൾ തന്നെ ആ സിനിമയ്ക്ക് അവാർഡ് ഉറപ്പാണെന്ന് ഞാൻ സച്ചിയോട് പറഞ്ഞിരുന്നു.സച്ചിയ്ക്ക് അവാർഡ് സ്വീകരിക്കാൻ പോകാനായി ക്രീം കളറിലുള്ള ലിനൻ തുണിവാങ്ങി ജുബ്ബ തയ്പ്പിച്ചു വച്ചിരുന്നു.അതിനുപറ്റിയ മുണ്ടും.
പക്ഷേ ഇത്ര വേഗം സച്ചി പോകുമെന്ന് കരുതിയില്ലല്ലോ.അവാർഡ് സ്വീകരിക്കാൻ എത്തിയപ്പോൾ എല്ലാവർക്കും വലിയ കാര്യമായിരുന്നു.സച്ചി എല്ലാവർക്കും പ്രിയപ്പെട്ടവനായിരുന്നല്ലോ.ജൂറി ചെയർപേഴ്സൺ ആയ സുഹാസിനി മണിരത്നം എന്നെ ആശ്ളേഷിച്ചു.രാത്രിയിലെ വിരുന്നിൽ ഒപ്പം ഇരുന്നു.സച്ചിയെക്കുറിച്ച് അവർ ഒരുപാട് ചോദിച്ചു." സിജി പറഞ്ഞു.
സച്ചിയുടെ ഓർമ്മ നിലനിർത്താൻ സച്ചി ക്രിയേഷൻസ് രൂപീകരിച്ച സിജി ആദ്യ സിനിമയുടെ പ്രഖ്യാപനത്തിനുള്ള തയ്യാറെടുപ്പിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |