സിഡ്നി: ജയപരാജയങ്ങൾ മാറിമറിഞ്ഞ കാൺപൂർ ടെസ്റ്റിൽ ഇരു ടീമുകളേയും പ്രശംസിച്ച് മതിവരാതെ ഓസ്ട്രേലിയൻ മുൻ ക്യാപ്ടൻ ഡേവിഡ് വാർണർ. "ടെസ്റ്റ് ക്രിക്കറ്റ് എത്ര മനോഹരമാണ്. അഞ്ച് ദിവസം ഇരു ടീമുകളും തകർത്ത് കളിച്ചിട്ടും അവസാനം ലഭിച്ചത് സമനില. ഇത് കൊണ്ടാണ് ടെസ്റ്റ് ക്രിക്കറ്റിനെ ഇത്രയേറെ സ്നേഹിക്കുന്നത്. മുംബയിലെ രണ്ടാം ടെസ്റ്റിന് വേണ്ടി കാത്തിരിക്കുന്നു," വാർണർ ട്വീറ്റ് ചെയ്തു.
ലോകത്തുള്ള എല്ലാ ക്രിക്കറ്റ് പ്രേമികളുടേയും മനം കുളിർപ്പിച്ച മത്സരമായിരുന്നു കാൺപൂരിൽ നടന്ന ഇന്ത്യ - ന്യൂസിലാൻഡ് ആദ്യ ടെസ്റ്റ്. അവസാന ദിവസം ജയിക്കാൻ ഒൻപത് വിക്കറ്റ് വേണ്ടിയിരുന്ന ഇന്ത്യ, രവീന്ദ്ര ജഡേജയുടേയും രവിചന്ദ്രൻ അശ്വിന്റെയും മികച്ച ബൗളിംഗ് പ്രകടനത്തിന്റെ ബലത്തിൽ ന്യൂസിലാൻഡിന്റെ എട്ട് വിക്കറ്റുകൾ പിഴുതു. എന്നാൽ അവസാന വിക്കറ്റിൽ ഒത്ത് ചേർന്ന് ഇന്ത്യൻ വംശജർ കൂടിയായ അജാസ് പട്ടേലും രചിൻ രവീന്ദ്രയും ചേർന്ന് ന്യൂസിലാൻഡിന് സമനില നേടിക്കൊടുക്കുകയായിരുന്നു. 8.4 ഓവർ ഇന്ത്യൻ ബൗളർമാരുടെ പന്തുകൾ പ്രതിരോധിച്ച് നിന്ന ന്യൂസിലാൻഡ് വാലറ്റ താരങ്ങൾ ഇന്ത്യക്ക് അനായാസം നേടാമായിരുന്ന വിജയമാണ് നിഷേധിച്ചത്.
How good is test cricket!! 5 days, tough cricket played by both teams and it ends in a draw. That’s why we love it. Can’t wait for the 2nd test in Mumbai. #india #newzealand I can’t wait for the Ashes!! https://t.co/AHZhLmqOCB
— David Warner (@davidwarner31) November 29, 2021
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |