SignIn
Kerala Kaumudi Online
Thursday, 19 September 2024 4.00 AM IST

 പുരാവസ്തു  തട്ടിപ്പ്  കേസിൽ അന്വേഷണം കടുപ്പിച്ച് ഇ ഡി, ഉന്നതർ കുടുങ്ങുമോ?

Increase Font Size Decrease Font Size Print Page
anitha-pullayil

കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസിൽ അന്വേഷണവുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മുന്നോട്ട്. രേഖകളോടൊപ്പം മൊഴി നൽകാനായി ഹാജരാകാൻ യാക്കൂബ് ഉൾപ്പെടെയുള്ള പരാതിക്കാർക്ക് നോട്ടിസ് അയച്ചു. ഇ ഡിയുടെ ഇടപെടലിന് പിന്നിൽ നിക്ഷിപ്ത താത്പര്യങ്ങളെന്ന് സർക്കാർ ഹൈക്കോടതിയിൽ ആരോപിച്ചിരുന്നു. . ഇ ഡിയുടെ കത്തിന് ക്രൈം ബ്രാ‌‌ഞ്ച് ഇതുവരെ മറുപടി നൽകിയിട്ടില്ല.

പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോൻസൻ മാവുങ്കലിനെതിരെയുള്ള പോക്സോ കേസിലെ ഇരയുടെ പേര് വെളിപ്പെടുത്തിയതിന് വിദേശ മലയാളിയായ അനിത പുല്ലയിലിനെതിരെ ക്രൈം ബ്രാ‌‌ഞ്ച് കേസ് രജിസ്റ്റർ ചെയ്തു. ചാനൽ ചർച്ചയ്ക്കിടെ അനിത ഇരയുടെ പേര് വെളിപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ അനിതയുടെ മൊഴി എടുക്കും. മോൻസൻ മാവുങ്കലിന്റെ അടുത്ത സുഹൃത്തായ അനിത പിന്നീട് മോൻസനുമായി തെറ്റിപ്പിരിയുകയായിരുന്നു. മോൻസൻ മാവുങ്കലിന് ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ പരിചയപ്പെടുത്തിയതടക്കമുള്ള കാര്യങ്ങളിൽ ക്രൈം ബ്രാ‌‌ഞ്ചിന്റെ അന്വേഷണം നേരിടുകയാണ് അനിത.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: CASE DIARY, ANITHA, PULLAYIL, MONSON, MAVUNKAL, ED, CRIME BRANCH
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.