ബാംഗ്ലൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ചലച്ചിത്ര നിർമ്മാണ കമ്പനിയായ ഡെക്കാൻ കിംഗ് മൂവി പ്രൊഡക്ഷൻസ് മലയാളത്തിൽ ഒരുക്കുന്ന പ്രഥമ ചിത്രമായ സ്തംഭം 2 ന്റെ ചിത്രീകരണം ഡിസംബർ മൂന്നാംവാരം പാലയിൽ ആരംഭിക്കും.30 വർഷമായി ബാംഗ്ലൂരിൽ പ്രവർത്തിക്കുന്ന വ്യവസായ പ്രമുഖനും മലയാളിയുമായ ബിജു ശിവാനന്ദ് , സതീഷ് പോൾ.വി.രാജ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന സിനിമയിൽ ഗരുഡ റാം നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സൂപ്പർഹിറ്റ് വിജയം നേടിയ കെ ജി എഫ് എന്ന സിനിമയിൽ വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചു ജനശ്രദ്ധ നേടിയ ഗരുഡ റാം ആദ്യമായി നായക വേഷമണിയുന്ന ചിത്രമാണിത് . നായക പ്രാധാന്യമുള്ള മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത് തമിഴ് കന്നട നടൻ സന്ദീപ് ഷെരാവത്ത് ആണ്. മിസ് ഇന്ത്യ റണ്ണറപ്പ് ആലിയ, ബേബി അന്ന എലിസബത്ത് എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കൾ. മുഴുനീള ആക്ഷൻ ചിത്രമായ സ്തംഭം 2 സതീഷ് പോൾ സംവിധാനം ചെയ്യുന്നു. തിരക്കഥ എഴുതിയിരിക്കുന്നത് പോൾ ബ്രദേഴ്സ് ആണ്. ചായാഗ്രഹണം കെ.സി. ദിവാകർ, എഡിറ്റിംഗ്ശ്രീകർ പ്രസാദ്, സംഘട്ടനം ഹരിമുരുകൻ. വാർത്ത അഞ്ജു അഷറഫ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |