കോഴിക്കോട്: നഗരത്തിൽ ബസ് സ്റ്റോപ്പിലേക്ക് നടക്കുന്നതിനിടെ കയറിപ്പിടിക്കാൻ ശ്രമിച്ച യുവാവിനെ പ്ലസ് ടു വിദ്യാർത്ഥിനി ഓടിച്ചിട്ട് പിടിച്ചു. പെൺകുട്ടി ഒച്ചയിട്ടത് കേട്ട് പാഞ്ഞെത്തിയവർ യുവാവിനെ വളഞ്ഞുവച്ച് സമീപത്തുണ്ടായിരുന്ന പങ്ക് പൊലീസിനെ ഏല്പിച്ചു. വളയത്തെ കളത്തിൽ ബിജുവാണ് (32) അറസ്റ്റിലായത്. ഇന്നലെ രാവിലെ എട്ടര കഴിഞ്ഞതോടെ മാനാഞ്ചിറ സ്ക്വയറിന് സമീപത്തായിരുന്നു സംഭവം. മാവൂർ റോഡിലെ ട്യൂഷൻ സെന്ററിൽ നിന്ന് ക്ലാസ് കഴിഞ്ഞ് ബസ് കയറാൻ സ്റ്റോപ്പിലേക്ക് നടക്കുകയായിരുന്നു പെൺകുട്ടി. കയറിപ്പിടിക്കാൻ ശ്രമിച്ചതോടെ പെൺകുട്ടി ബഹളം വച്ചപ്പോൾ യുവാവ് ഓടി. പെൺകുട്ടി പിറകെ ഓടി പിടികൂടുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |