ആലപ്പുഴ: ജില്ലാ നിയമ സേവന അതോറിട്ടി ജില്ലയിലെ എല്ലാ കോടതി കേന്ദ്രങ്ങളിലും 11ന് രാവിലെ 10 മുതൽ ദേശീയ ലോക് അദാലത്ത് നടത്തും. നിലവിൽ കോടതികളുടെ പരിഗണനയിലുള്ള ഒത്തുതീർപ്പാക്കാവുന്ന കേസുകൾ, വാഹനാപകട നഷ്ടപരിഹാര കേസുകൾ, ബാങ്കുകൾ സമർപ്പിച്ച വായ്പ കുടിശിക സംബന്ധിച്ച കേസുകൾ, കെ.എസ്.ഇ.ബി, ജല അതോറിറ്റി, ബി.എസ്.എൻ.എൽ, സ്വകാര്യ മൊബൈൽ കമ്പനികൾ, തൊഴിൽ വകുപ്പ് എന്നിവർ സമർപ്പിച്ച കേസുകൾ, രജിസ്ട്രേഷൻ വകുപ്പ് സമർപ്പിച്ച അണ്ടർ വാല്യൂവേഷൻ സംബന്ധിച്ച കേസുകൾ, കോടതിയുടെ പരിധിയിൽ വരാവുന്നതും നിയമപ്രകാരം ഒത്തുതീർപ്പാക്കാവുന്നതുമായ തർക്കങ്ങൾ എന്നിവ അദാലത്തിൽ പരിഗണിക്കും.
കുറ്റസമ്മതം നടത്തി പിഴ ഒടുക്കി തീർപ്പാക്കാവുന്ന കേസുകളും ഉൾപ്പെടുത്തും. അദാലത്തിലെ ഒത്തുതീർപ്പ് അന്തിമവും കോടതികളിൽ അപ്പീൽ ഇല്ലാത്തതുമാണ്. കോടതിയിൽ നിലവിലുള്ള കേസുകൾ ലോക് അദാലത്തിൽ ഒത്തുതീർപ്പായാൽ അടച്ച കോർട്ട് ഫീസ് തിരികെ ലഭിക്കുമെന്ന് പ്രിൻൻസിപ്പൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജിയും ജില്ലാ നിയമ സേവന അതോറിറ്റി ചെയർപേഴ്സണുമായ കെ.സുജാത അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |