SignIn
Kerala Kaumudi Online
Monday, 07 July 2025 4.25 AM IST

15 വയസിലെ വാക്സിൻ എടുക്കാൻ എത്തി, പക്ഷേ കുട്ടികൾക്ക് കുത്തിവച്ചത് കൊവിഷീൽഡ്

Increase Font Size Decrease Font Size Print Page
covishield

തിരുവനന്തപുരം: രണ്ട് കുട്ടികൾക്ക് വാക്സിൻ മാറി കുത്തിവച്ചു. 15 വയസിൽ നൽകേണ്ട വാക്സിന് പകരം കൊവിഷീൽഡാണ് നൽകിയത്. തിരുവനന്തപുരം ആര്യനാട് സാമൂഹിക ആരോഗ്യ കേന്ദ്രത്തിലാണ് സംഭവം അരങ്ങേറിയത്.

15-ാം വയസിൽ എടുക്കേണ്ട കുത്തിവയ്പ്പിന് വേണ്ടിയായിരുന്നു കുട്ടികൾ ആരോഗ്യ കേന്ദ്രത്തിൽ എത്തിയത്. എന്നാൽ കുത്തിവയ്പ്പ് എടുക്കുന്ന സ്ഥലം മാറി കുട്ടികൾ കൊവിഡ് വാക്സിൻ എടുക്കുന്ന സ്ഥലത്ത് പോയിരിക്കുകയായിരുന്നു. ഇതറിയാതെ രണ്ടുപേർക്കും കൊവിഷീൽഡ് വാക്സിൻ കുത്തിവയ്ക്കുകയും ചെയ്തു.

വീട്ടിലെത്തിയ കുട്ടികൾ ഇക്കാര്യം രക്ഷിതാക്കളോട് പറഞ്ഞു. രക്ഷിതാക്കൾ ആശുപത്രിയിൽ എത്തി നടത്തിയ അന്വേഷണത്തിലാണ് കൊവിഷീൽഡ് വാക്സിനാണ് കുത്തിവച്ചതെന്ന് വ്യക്തമായത്.

നിലവിൽ കുട്ടികളെ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവർക്ക് മറ്റു ആരോഗ്യപ്രശ്നങ്ങളൊന്നും ഇല്ലെന്നാണ് വിവരം.

TAGS: 15 YEARS, GET COVOSHIELD, TRIVANDRUM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.