കൊട്ടാരക്കര: നെടുവത്തൂരിൽ വീടിനോടുചേർന്ന കടയിൽ ഡ്രൈ ഡേയിൽ മദ്യവില്പന നടത്തിയ വീട്ടമ്മയ്ക്കെതിരെ കേസെടുത്തു. ഇവിടെ നിന്ന് നാലര ലിറ്റർ വിദേശ മദ്യം പിടികൂടി. നെടുവത്തൂർ വില്ലേജ് ഓഫീസിന് സമീപം രാഘവ മന്ദിരത്തിൽ (കൊച്ചുവിള) വിജയമ്മയുടെ (57) കടയിൽ നിന്നാണ് മദ്യം പിടികൂടിയത്. ബിവറേജസ് ഔട്ട് ലെറ്റിൽ നിന്നും മദ്യം വാങ്ങി ചില്ലറ വില്പന നടത്തുന്നതായുള്ള പരാതിയെ തുടർന്നാണ് കൊട്ടാരക്കര എക്സൈസ് റെയ്ഞ്ച് ഉദ്യോഗസ്ഥർ പരിശോധനയ്ക്കെത്തിയത്. പ്രിവന്റീവ് ഓഫീസർമാരായ ഗിരീഷ്, പ്രസാദ്, സിവിൽ എക്സൈസ് ഓഫീസർമാരായ ബാബു, രാകേഷ്, അർച്ചന എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |