SignIn
Kerala Kaumudi Online
Saturday, 27 April 2024 8.03 AM IST

ഥാറിന് വെല്ലുവിളിയാകാൻ ജിംനി വരുന്നു, എത്തുന്നത് രാജ്യാന്തര മോഡലിൽ നിന്ന് ഏറെ വ്യത്യാസങ്ങളുള്ള ഇന്ത്യൻ പതിപ്പ്

jimny

ന്യൂഡൽഹി: മാരുതി സുസുക്കിയുടെ ജീപ്പ് മോഡലായ ജിംനി ഇന്ത്യയിൽ എത്തുന്നതിനെ സംബന്ധിച്ച് കുറച്ചു നാളുകളായി നിരവധി ഊഹാപോഹങ്ങൾ കേൾക്കുന്നുണ്ട്. 2020ൽ നടന്ന ഓട്ടോ എക്സ്പോയിൽ മാരുതി വാഹനം പ്രദർശിപ്പിച്ചത് മുതലാണ് ജിംനിയുടെ ഇന്ത്യയിലെ അരങ്ങേറ്റത്തിന് വേണ്ടി വാഹനപ്രേമികളുടെ കാത്തിരിപ്പ് ആരംഭിച്ചത്. എന്നാൽ ഓട്ടോ എക്സ്പോയിൽ വാഹനം പ്രദർശിപ്പിച്ച ശേഷം മാരുതി ഇതിനെകുറിച്ച് ഒരിടത്തും മിണ്ടിയിട്ടില്ല. ഇത് സംബന്ധിച്ച മാദ്ധ്യമങ്ങളുടെ ചോദ്യങ്ങളിൽ നിന്നും മാരുതിയുടെ അധികൃതർ വിദഗ്‌ദ്ധമായി ഒഴിഞ്ഞുമാറുകയായിരുന്നു പതിവ്. എന്നാൽ ഇപ്പോൾ മാരുതി തന്നെ ഇത് സംബന്ധിച്ച് ഒരു അറിയിപ്പ് നൽകിയിരിക്കുകയാണ്.

കഴിഞ്ഞ ദിവസം നടന്ന ഡീലർ കോൺഫറൻസിൽ ജിംനി ഇന്ത്യൻ വിപണിയിൽ ഉടൻ എത്തുമെന്ന് അറിയിച്ചിരിക്കുകയാണ് മാരുതി. ജിംനിയുടെ ഇന്ത്യൻ ലോംഞ്ച് എന്നായിരിക്കുമെന്നതിനെ സംബന്ധിച്ച് വ്യക്തമായ ഒരു തീയതി പറയാൻ മാരുതി അധികാരികൾ തയ്യാറായില്ലെങ്കിലും ഇത് സംബന്ധിച്ച പ്രചാരണ പരിപാടികൾ ആരംഭിക്കാൻ ഡീലർമാർക്ക് നിർദേശം നൽകിയതായാണ് അറിയാൻ സാധിക്കുന്നത്.

2020ലെ ഓട്ടോ എക്സ്പോയിൽ അവതരിപ്പിച്ച മോഡൽ ആയിരിക്കില്ല ഇന്ത്യയിൽ എത്തുകയെന്നതാണ് പുതിയ വിവരം. ഓട്ടോ എക്സ്പോയിൽ മഹീന്ദ്രാ ഥാറിന് സമമായ മൂന്ന് ഡോർ വാഹനമാണ് പ്രദർശിപ്പിച്ചതെങ്കിൽ, അഞ്ച് ഡോറുള്ള മോഡലാകും ഇന്ത്യയിൽ എത്തുകയെന്നാണ് ലഭിക്കുന്ന വിവരം. രാജ്യാന്തര തലത്തിൽ വളരെയേറെ ജനപ്രീതിയുള്ള മോഡലാണ് ജിംനി. എന്നാൽ ആ മോഡലിനെക്കാളും നീളത്തിലും വീൽബേസിലും വളരെയേറെ വ്യത്യാസങ്ങളോടെയാകും ഇന്ത്യൻ പതിപ്പ് എത്തുക.

jimny

നാല് മീറ്ററോളം നീളം വരും ജിംനിയുടെ ഇന്ത്യൻ പതിപ്പിന് - ഏകദേശം സ്വിഫ്‌റ്റ് ഹാച്ച്ബാക്കിന്റെ അത്ര നീളം. 1645 മില്ലിമീറ്റർ വീതിയും, 1730 മില്ലിമീറ്റർ പെക്കവും 2550 മിലിലമീറ്റർ വീൽബേസും ഈ വാഹനത്തിന് ഉണ്ടാകുമെന്നാണ് നിലവിലെ കണക്കുകൂട്ടൽ. പക്ഷേ ജിംനിയെ മറ്റ് വാഹനങ്ങളിൽ നിന്ന് മാറ്റിനിർത്തുന്നത് ഇതൊന്നുമല്ല. ഈ ക്ളാസിൽ 4x4 ഡ്രൈവിംഗ് വാഗ്ദാനം ചെയ്യുന്ന ഇന്ത്യയിലെ ഏക വാഹനമായിരിക്കും ജിംനി.

എൻജിനിൽ കാര്യമായ മാറ്റങ്ങളൊന്നും മാരുതി വരുത്താൻ സാദ്ധ്യതയില്ല. ഓടി തഴമ്പിച്ച മാരുതിയുടെ സ്വന്തം 1.5 ലിറ്റർ കെ15ബി പെട്രോൾ എഞ്ചിൻ തന്നെയാകും ജിംനിക്കും കരുത്ത് പകരുന്നത്. ബ്രെസ, സിയാസ്, എർട്ടിഗ, എസ് ക്രോസ് എന്നീ വാഹനങ്ങളിലും നിലവിൽ ഈ എഞ്ചിൻ തന്നെയാണ് ഉപയോഗിക്കുന്നത്. നാല് മീറ്ററിൽ താഴെയാണ് ജിംനിയുടെ നീളം എങ്കിലും റോഡ് ടാക്സിന്റെ കാര്യത്തിൽ കുറവ് വരാൻ സാദ്ധ്യതയില്ല. 1.5 ലിറ്റർ എൻജിൻ ഉപയോഗിക്കുന്നതിനാൽ ഉയർന്ന ടാക്സ് തന്നെ ജിംനിക്ക് നൽകേണ്ടി വരും.

കഴിഞ്ഞ മൂന്ന് വർഷമായി ജിംനിയുടെ മൂന്ന് ഡോർ പതിപ്പ് ഇന്ത്യയിൽ നിന്ന് വിദേശരാജ്യങ്ങളിലേക്ക് കയറ്റി അയയ്ക്കുന്നുണ്ട്. ഇന്ത്യൻ വിപണിയെ ലക്ഷ്യമിട്ടാണ് മീരുതി ഇപ്പോൾ അ‌ഞ്ച് ഡോറിന്റെ ജിംനി ഇറക്കുന്നതെങ്കിലും ഭാവിയിൽ മൂന്ന് ഡോർ പതിപ്പും ഇന്ത്യൻ വിപണിയിൽ പ്രതീക്ഷിക്കാവുന്നതാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: AUTO, AUTONEWS, LIFESTYLE, MARUTI, JUMNY, MAHINDRA, THAR, INDIA, AUTO EXPO, SUV
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.