SignIn
Kerala Kaumudi Online
Thursday, 19 September 2024 3.34 AM IST

പച്ചക്കറി മാലിന്യങ്ങൾ ഉപയോഗിച്ച് വീട്ടിൽ തന്നെ പേപ്പർ നിർമിച്ച് 10 വയസുകാരി

Increase Font Size Decrease Font Size Print Page
manyaharsha

ഇന്ത്യയിൽ വർദ്ധിച്ചുവരുന്ന മലിനീകരണം തടയുന്നതിനായി നിരന്തരം പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ് 10 വയസുകാരി മാന്യ ഹർഷ. ബംഗളൂരു സ്വദേശിയായ ഈ കുട്ടി പച്ചക്കറി തോലുകളിലൂടെ പരിസ്ഥിതി സൗഹ‌ൃദ പേപ്പർ നിർമിച്ച് ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുകയാണ്. പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായ മാന്യ യു.എൻ-വാട്ടറിന്റെ പ്രശംസയും നേടിയിട്ടുണ്ട്

ആറാം ക്ലാസ് വിദ്ധ്യാർത്ഥിനിയായ മാന്യ കൂടുതൽ സമയവും ചിലവഴിക്കുന്നത് പ്രകൃതി സംരക്ഷണത്തിനായുള്ള പ്രചാരണത്തിനു വേണ്ടിയാണ്. തന്റെ മുത്തശ്ശിയുടെ ഗ്രാമത്തിലെ വീട്ടിൽ വളർന്ന മാന്യക്ക് പ്രകൃതിയോട് വളരെ സ്നേഹമായിരുന്നു. നഗരത്തിൽ വർദ്ധിച്ചുവരുന്ന മാലിന്യപ്രശ്നങ്ങൾ കണ്ടപ്പോൾ അതിനായി എന്തെങ്കിലും ചെയ്യണമെന്ന് അവൾക്ക് തോന്നി. അന്നുമുതൽ അവൾ കുട്ടികൾക്കായി ബോധവൽക്കരണ പരിപാടികൾ നടത്താൻ തുടങ്ങി. പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് ആളുകളെ ബോധവൽക്കരിക്കുന്നതിനായി ഒരു ബ്ലോഗും തുടങ്ങിയിരുന്നു. കൂടാതെ പ്രകൃതിയെപ്പറ്റി അഞ്ച് പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. 2020 ൽ ബോധവൽക്കരണത്തിന്റെ ഭാഗമായി ആനിമേറ്റഡ് ഷോർട്ട് ഫിലിമുകൾ നിർമിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായി ഇന്ത്യ ബുക്ക് ഒഫ് റെക്കോർ‌ഡ്സ് അവളെ അംഗീകരിച്ചു.

വേനൽക്കാല അവധിക്ക് ശേഷമാണ് മാന്യ മരങ്ങളെ സംരക്ഷിക്കുന്നതിനായി പരിസ്ഥിതി സൗഹൃദ പേപ്പർ നിർമിക്കുന്ന വിദ്യ കണ്ടെത്തിയത്. ഈ രീതി ഉപയോഗിച്ച് 10 ഉള്ളിത്തോലിൽ നിന്നും നാല് പേപ്പറുകൾ നിർമിക്കാൻ കഴിയും എന്നാണ് മാന്യ പറയുന്നത്. നാല് ഘട്ടങ്ങളിലൂടെയാണ് പരിസ്ഥിതി സൗഹ‌ൃദ പേപ്പർ നിർമിക്കുന്നത്.

പേപ്പർ നിർമിക്കുന്നതിനായുള്ള നാല് ഘട്ടങ്ങൾ

1. ആദ്യം പച്ചക്കറി തോലുകൾ ചവറ്റുകുട്ടയിൽ കളയുന്നതിന് പകരം അവ ശേഖരിച്ച് വയ്ക്കുക. പല നിറത്തിലുള്ള പേപ്പറിനായി പല നിറത്തിലുള്ള പച്ചക്കറി തോലുകൾ ഉപയോഗിക്കുക. ഉള്ലിത്തോലിൽ നിന്നും പർപ്പിൾ നിറത്തിലുള്ള പേപ്പറും ചോളത്തിൽ നിന്നും മഞ്ഞ നിറത്തിലുള്ള പേപ്പറുമാണ് ലഭിക്കുക.

2.രണ്ടാമതായി ഒരു കുക്കറിൽ വെള്ലം നിറച്ച് അതിൽ ബേക്കിംഗ് സോ‌ഡയും പച്ചക്കറി തോലുകളും ഇട്ട് മൂന്നു മണിക്കൂറോളം വേവിക്കുക. പൾപ്പ് എടുക്കുന്നതിന് ബേക്കിംഗ് സോ‌ഡ സഹായിക്കും എന്നാണ് മാന്യ പറയുന്നത്.

3. തണുത്തതിനു ശേഷം കിട്ടിയ പൾപ്പിനെ പൊടിച്ച് ശുദ്ധജലത്തിൽ ലയിപ്പിക്കുക.

4. അധികമായുളള ജലം അരിച്ചു മാറ്റിയ ശേഷം ഒരു പരന്ന പ്രതലത്തിൽ ഉണങ്ങാൻ വയ്ക്കുക. ഒരു ദിവസത്തിനു ശേഷം പേപ്പർ തയ്യാറാകും എന്ന് മാന്യ പറയുന്നു.

വളരെയേറെ പരിശ്രമത്തിനു ശേഷമാണ് പേപ്പർ ശരിയായ രീതിയിൽ നിർമിക്കാൻ സാധിച്ചത് എന്നാണ് മാന്യ പറയുന്നത്. പരിസ്ഥിതി സംരക്ഷണത്തിനായി ഈ പത്തുവയസുകാരി ചെയ്യുന്ന ശ്രമങ്ങൾ ഏവർക്കും മാതൃകയാക്കാൻ കഴിയുന്നവയാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: ECO FRIENDLY PAPER, INNOVATION, MANYA HARSHA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.