വിപിൻ ആറ്റ്ലി രചനയും സംവിധാനവും നിർവഹിക്കുന്ന കോമഡി ഫാന്റസി ത്രില്ലറായ ആന്റപ്പന്റെ അദ്ഭുത പ്രവൃത്തികളിലെ നായികയായി അഭിനയരംഗത്ത്അരങ്ങേറ്റം കുറിക്കുന്ന ട്വിങ്കിൾ ജോബിക്ക് കൈനിറയെ സിനിമകൾ.
സിനിമ സ്വപ്നം കണ്ടിരുന്ന ഇടുക്കിക്കാ രിയായ ട്വിങ്കിൾ ജോബി ഇപ്പോൾ തന്റെ സ്വപ്നസാക്ഷാത്ക്കാരത്തിനായി എറണാകുളത്തേക്ക് താമസം മാറ്റിയിരിക്കുകയാണ്. ഇടയ്ക്ക് മലനാട്ടിവിയിൽ ജോലിചെയ്തിരുന്നുവെങ്കിലും സിനിമയ്ക്കായി ജോലി ഉപേക്ഷിച്ച് ട്വിങ്കിളിന് ഇനി സിനിമയിൽ ശ്രദ്ധകേന്ദ്രീകരിക്കാനാണ് ആഗ്രഹം.
റൗഫാസ് നാസർ സംവിധാനം ചെയ്യുന്ന പേരിട്ടിട്ടില്ലാത്ത ചിത്രത്തിലും നായികയായഭിനയിച്ച ട്വിങ്കിൾ ജോബി വിനയന്റെ ബ്രഹ്മാണ്ഡ ചിത്രം പത്തൊൻപതാം നൂറ്റാണ്ടിലും എം. പത്മകുമാർ സംവിധാനം ചെയ്യുന്ന പരനാമത്തെ വളവിലും കണ്ണൻ താമരക്കുളത്തിന്റെ വരാലിലും അഭിനയിച്ച ട്വിങ്കിൾ ജോബി വിപിൻ ആറ്റ്ലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലും വിനു വിജയ് സംവിധാനം ചെയ്യുന്ന സാന്റാ മരിയായിലും നായികയാകാനുള്ള ഒരുക്കത്തിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |