SignIn
Kerala Kaumudi Online
Saturday, 27 April 2024 6.48 AM IST

സഹോദരിയെ കടന്നുപിടിക്കാൻ ശ്രമിച്ചു; മയക്കുമരുന്നിന് അടിമയായ മകനെ മാതാവ് കൊലപ്പെടുത്തി

nadhira-siqiue

തിരുവനന്തപുരം: മയക്കുമരുന്നിനടിമയായ മകനെ കൊലപ്പെടുത്തിയ കേസിൽ മാതാവ് അറസ്റ്റിൽ. വിഴിഞ്ഞം സ്വദേശി നാദിറയാണ് അറസ്റ്റിലായത്.സംഭവം നടന്ന് ഒരു വർഷത്തിന് ശേഷമാണ് അറസ്റ്റ്. 2020 സെപ്തംബറിലാണ് നാദിറയുടെ മകൻ സിദ്ദിഖിനെ മരിച്ചനിലയിൽ കണ്ടെത്തിയത്.

മയക്കുമരുന്നിനടിമയായ സിദ്ദിഖ് സഹോദരിയെ കടന്നുപിടിക്കാൻ ശ്രമിച്ചതിനെത്തുടർന്നായിരുന്നു കൊലപാതകമെന്ന് പൊലീസ് പറഞ്ഞു. യുവാവ് തൂങ്ങിമരിച്ചുവെന്നായിരുന്നു നാദിറ ബന്ധുക്കളോടും അയൽക്കാരോടും പറഞ്ഞിരുന്നത്. മൃതദേഹം തിടുക്കത്തിൽ സംസ്‌കരിക്കാനും ശ്രമിച്ചു. രഹസ്യവിവരത്തെ തുടർന്നായിരുന്നു പൊലീസ് സ്ഥലത്തെത്തിയത്. തുടർന്ന് പോസ്റ്റ്‌മോർട്ടത്തിനായി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ചതാണ് മരണകാരണമെന്നായിരുന്നു പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് അറസ്റ്റ്. വീട്ടിൽ സിദ്ദിഖും മാതാവും സഹോദരിയും മാത്രമായിരുന്നു താമസം. ഇയാൾ സ്ഥിരമായി മാതാവിനെയും സഹോദരിയേയും ഉപദ്രവിക്കാറുണ്ടായിരുന്നു. സംഭവ ദിവസം രാവിലെ സഹോദരിയെ കടന്നുപിടിക്കാൻ ശ്രമിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY, MURDER CASE, MOTHER ARRESTED
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.