അമ്പലപ്പുഴ: പ്രായാധിക്യം കൊണ്ടുള്ള അവശതകൾക്കിടയിലും തൊഴിലുറപ്പ് ജോലിക്കെത്തിയ വൃദ്ധ മാതാവിന് വാക്കർ നൽകി എം.എൽ.എ. പുറക്കാട് പഞ്ചായത്ത് പതിനെട്ടാം വാർഡ് കരൂർ ആഞ്ഞിലിപ്പറമ്പ് വീട്ടിൽ ഭാഗീരഥിക്കാണ് (77) എച്ച്. സലാം എം.എൽ.എ വാക്കർ നൽകിയത്. പുറക്കാട് പഞ്ചായത്ത് ഓഫീസിന് വടക്ക് മറ്റ് തൊഴിലാളികൾക്കൊപ്പം ഇരുകൈയിലും ഊന്നുവടിയുമേന്തി ജോലി ചെയ്യുകയായിരുന്നു ഭാഗീരഥി. ഈ സമയം പഞ്ചായത്ത് ഓഫീസ് അങ്കണത്തിൽ നടക്കുന്ന ജനസഭയിൽ പങ്കെടുക്കാൻ പോകുമ്പോഴാണ് ഭാഗീരഥിയുടെ ദയനീയാവസ്ഥ കണ്ടത്. വാഹനം നിറുത്തിയിറങ്ങിയ അദ്ദേഹം വിവരങ്ങൾ ചോദിച്ചറിഞ്ഞു. ഊന്നുവടികൾക്ക് പകരം വാക്കർ വേണമോയെന്ന് ചോദിച്ചപ്പോൽ കിട്ടിയാൽ നന്നായിരുന്നേനെ എന്ന് ഭാഗീരഥി മറുപടി നൽകി. തൊഴിലുറപ്പ് തൊഴിലാളികളും മേറ്റ് ഷൈലയും ഭാഗീരഥിയുടെ ദയനീയാവസ്ഥ എം.എൽ.എയോട് വിശദീകരിച്ചു. ഉച്ചയ്ക്ക് 2.45 ഓടെ ജനസഭ കഴിഞ്ഞ് മടങ്ങുമ്പോഴാണ് എം.എൽ.എ ഭാഗീരഥിക്ക് വാക്കർ കൈമാറിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |