ന്യൂഡൽഹി : രാജ്യത്ത് ഇന്നലെ രണ്ട് ഒമിക്രോൺ കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. സിംബാബ്വെയിൽ നിന്ന് ഗുജറാത്തിലെ ജാംനഗറിലെത്തിയ 72കാരനും കഴിഞ്ഞ മാസം ദക്ഷിണാഫ്രിക്കയിൽ നിന്ന് ദുബായ് വഴി ഡൽഹിയിൽ നിന്ന് മുംബയിലെത്തിയ 33കാരനായ മഹാരാഷ്ട്രക്കാരനുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ ഒമിക്രോൺ രോഗികൾ നാലായി വ്യാഴാഴ്ച ഗുജറാത്ത് സ്വദേശിയും ഇന്നലെ മുംബയ്സ്വദേശിയും പോസിറ്റീവായി. ഇരുവരും ഐസൊലേഷനിലാണ്. ഗുജറാത്ത് സ്വദേശി താമസിച്ചിരുന്ന പ്രദേശം മൈക്രോ - കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചു. ഇരുവരുമായും സമ്പർക്കത്തിലേർപ്പെട്ടവരെ കണ്ടെത്തി പരിശോധനകൾക്ക് വിധേയമാക്കാനുള്ള നടപടികൾ ഊർജ്ജിതമാക്കി. ബംഗളൂരുവിലാണ് നേരത്തെ രണ്ട് ഒമിക്രോൺ കേസുകൾ റിപ്പോർട്ട് ചെയ്തത്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |