SignIn
Kerala Kaumudi Online
Saturday, 27 April 2024 8.21 AM IST

അനിൽകുമാറിന് കരുതലായി ലുലു, വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് യൂസഫലി നൽകിയത് അഞ്ചുലക്ഷം 

yousaf-ali

തിരുവനന്തപുരം : വൃക്ക മാറ്റിവയ്ക്കുന്നതിനായി സഹായം തേടിയ മടവൂർ ഞാറയിൽക്കോണം സ്വദേശി കെ.അനിൽകുമാറിന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി അഞ്ചു ലക്ഷം രൂപ കൈമാറി.ലുലു ഗ്രൂപ്പ് റീജിയണൽ ഡയറക്ടർ ജോയ് ഷഡാനന്ദനാണ് അഞ്ചു ലക്ഷം രൂപയുടെ ചെക്ക് നൽകിയത്. ജൂണിൽ അനിൽകുമാറിന് കൊവിഡ് പിടിപ്പെട്ടതിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് വൃക്ക തകരാറിലാണെന്ന് കണ്ടെത്തിയത്.

നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള അനിൽകുമാറിന് ആഴ്ചയിൽ രണ്ട് ഡയാലിസിസ് വീതമാണ് നടത്തുന്നത്.വൃക്കമാറ്റിവയ്ക്കലാണ് പരിഹാരമെന്ന് ഡോക്ടർമാർ അറിയിച്ചതോടെ സഹോദരൻ വൃക്ക നൽകാൻ തയ്യാറായി.എന്നാൽ രണ്ട് കുട്ടികളും ഭാര്യയുമടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമമായ അനിൽകുമാറിന് ശസ്ത്രക്രിയ്ക്ക് ആവശ്യമായ പണമില്ലെന്ന വിവരം സമൂഹമാദ്ധ്യമങ്ങളിലൂടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് യൂസഫലിയുടെ ഇടപെടലുണ്ടായത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM, YOUSAF ALI, LULU, TREATMENT
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.